പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

വി പ്രകാശൻ

പ്രസിഡൻ്റ്

ജ്യോതി പി വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജൻ എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പത്മിനി പി വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കുഞ്ഞികൃഷ്ണൻ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു കെ

സെക്രട്ടറി മടിക്കൈ ഗ്രാമപഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മേക്കാട്ട്, ഹോസ്ദുർഗ് താലൂക്ക്, കാസർഗോഡ് ജില്ല

വാർഡുകൾ: 16

നിയമസഭാ മണ്ഡലം: കാഞ്ഞങ്ങാട്

ലോകസഭാ മണ്ഡലം: കാസർഗോഡ്

വില്ലേജുകൾ : മടിക്കൈ, അമ്പലത്തുകര

ആകെ ജനസംഖ്യ : 26531

വിസ്തീർണ്ണം : 51.83 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായി വടക്കേ ഇടനാടിൽ ഉൾപ്പെടുന്ന മടിക്കൈ പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതി 51.83 ചതുരശ്ര കിലോമീറ്റർ ആണ്. എ.സി. കണ്ണൻ നായർ, എൻ.സി. കണ്ണൻ മാസ്റ്റർ, ദാസപ്പൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ 1920-കളിൽ ഇവിടെ ദേശീയപ്രസ്ഥാനം ശക്തമായി. ജന്മിത്വത്തിനെതിരെ ശക്തമായി പോരാടിയ കർഷകസംഘത്തിന്റെ വളർച്ചയും 1937-ൽ ചുള്ളിക്കാലിൽ ആരംഭിച്ച വായനശാലയും സാമൂഹ്യമാറ്റത്തിന് വഴിവെച്ചു. 1922-ൽ തുടങ്ങിയ എലിമെന്ററി സ്കൂളിൽ നിന്ന് വളർന്ന്, ഇന്ന് 3 ഹൈസ്കൂളുകൾ ഉൾപ്പെടെ 10 സ്കൂളുകൾ ഈ പഞ്ചായത്തിലുണ്ട്. പൂരക്കളി, തെയ്യം, മംഗലംകളി എന്നീ തനതുകലകളും ഇവിടുത്തെ പുരാതനമായ വാസ്തുശില്പചാതുരിയും മടിക്കൈയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നു.

കൂടുതൽ വായിക്കുക